കമ്മട്ടിപ്പാടത്തിന് ‘എ’ സർട്ടിഫിക്കറ്റ്; കാരണം ദുൽക്കർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമ്മട്ടിപ്പാടം മെയ് 20ന് തിയറ്ററുകളിലെ
ത്തുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. വയലൻസ് രംഗങ്ങള് കൂടുതലുണ്ടായതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. 150 കേന്ദ്രങ്ങളിലായാകും ചിത്രം റിലീസിനെത്തുക. കൃഷ്ണന് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽക്കർ എത്തുന്നത്. മുംബൈയില് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കൃഷ്ണന് എന്ന നാല്പത്തിമൂന്നുകാരന്റെ ബാല്യം മുതല് 43 വയസ് വരെയുള്ള ജീവിതവുമാണ് ചിത്രം. വിനായകനാണ് വില്ലൻ വേഷത്തിൽ.
Axact

TEAM GOLDEN

Team Golden.

Post A Comment:

0 comments: